ഭോപാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ രണ്ടുവയസുകാരി 300 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണു. കുട്ടി 20-30 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങളുടെ അടക്കം സഹായത്തോടെ 24 മണിക്കൂറായി രക്ഷാപ്രവർത്തനം നടക്കുകയാണ്. എന്നാൽ പാറ കാരണം കുട്ടിയെ രക്ഷിക്കാൻ സമയമെടുക്കുമെന്ന് സെറോൾ ജില്ല കലകട്ർ ആശിഷ് തിവാരി പറഞ്ഞു.
നിലം കുഴിക്കുന്നതിനനുസരിച്ച് പെൺകുട്ടി താഴോട്ട് പോവുകയാണെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംഗോളി ഗ്രാമത്തിൽ വയലിൽ കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടി കുഴൽകിണറിലേക്ക് വീണത്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.