ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി റിയാസ് അക്തരി ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതാവ്​ ഇർഷാദ്​ ചെയിൻവാലക്കൊപ്പം

ഉദയ്പൂർ ഘാതകരുടെ ബി.ജെ.പി ബന്ധം പുറത്ത്

ഉദയ്പുർ: രാജസ്ഥാനി​ലെ ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളായ റിയാസ് അക്തരിയും ഗൗസ് മുഹമ്മദും വർഷങ്ങളായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതി​െൻറ തെളിവുകൾ പുറത്ത്​. ന്യൂനപക്ഷ മോർച്ചയു​ടെ സജീവ പ്രവർത്തകരാണെന്ന്​ തെളിയിക്കുന്ന വിവരങ്ങളാണ്​ പുറത്ത്​ വരുന്നത്​.

ഘാതകരിലൊരാളായ റിയാസ്​ അട്ടാരി ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നു. റിയാസ്​ ബി.ജെ.പി പരിപാടികളിൽ സ്ഥിരമായി പങ്കുകൊണ്ടു വരുന്നയാ​ളാണെന്ന്​ പാർട്ടി ന്യൂനപക്ഷ മോർച്ചയുടെ നേതാവ്​ ഇർഷാദ്​ ചെയിൻവാല പറഞ്ഞു. പാർട്ടി പ്രവർത്തകനായ മുഹമ്മദ്​ താഹിർ വഴിയാണ്​ റിയാസ്​ പരിപാടികൾക്കെത്തിയിരുന്നത്​. ​ബി.ജെ.പി​ നേതാവ്​ ഗുലാബ്​ ചന്ദ്​ കട്ടാരിയ സംഘടിപ്പിക്കുന്ന പരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു ഇയാൾ. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ സ്വയംസന്നദ്ധനായി എത്തുകയായിരുന്നു റിയാസ്​ എന്ന്​ ചെയിൻവാല പറയുന്നു.

ഇവരുടെ ബി.ജെ.പി ബന്ധം പുറത്തായതോടെ, പാർട്ടിയും കേന്ദ്രസർക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്​.

ഇതിനിടെ, കൊലയിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. മുഹ്സിൻ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉദയ്പുർ കോടതിയിൽ ഹാജരാക്കി. ഇരുവരെയും ശനിയാഴ്ച ജയ്പുർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. അതേസമയം,​ കേസ് ഡയറി എൻ.ഐ.എക്ക് കൈമാറാൻ ഉദയ്പുർ ജില്ല കോടതി രാജസ്ഥാൻ പൊലീസിന് നിർദേശം നൽകി. നടപടികൾ പൂർത്തീകരിച്ച് കേസിൽ എൻ.ഐ.എ അന്വേഷണം തുടങ്ങും.

അറസ്റ്റിലായ മുഹ്സിനും ആസിഫും കൊല്ലപ്പെട്ടയാളുടെ കട നിരീക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പ്രധാന കുറ്റവാളികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരെ അജ്മീറിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    
News Summary - Udaipur killing culprits bjp links

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.