ശിവസേനയിലെ പ്രശ്നം തീർക്കാൻ ഉദ്ധവിന് കഴിയുമെന്ന് പവാർ, ഒറ്റക്കെട്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി (എം.വി.എ) സർക്കാറിനെ അട്ടിമറിക്കാൻ മൂന്നാം വട്ടമാണ് ശ്രമം നടക്കുന്നതെന്നും ശിവസേനയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കഴിയുമെന്നും സംസ്ഥാനത്ത് എം.വി.എ സഖ്യ സർക്കാറിന് മുൻകൈയെടുത്ത എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ.

എം.വി.എ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം, സർക്കാർ വീണാൽ, എൻ.സി.പി ബി.ജെ.പിക്കൊപ്പം ചേരുമെന്ന അഭ്യൂഹം തള്ളുകയും ചെയ്തു. സഖ്യത്തിൽ വിള്ളലില്ലെന്നും എല്ലാ കക്ഷികൾക്കും ഉദ്ധവ് താക്കറെയിൽ വിശ്വാസമുണ്ട്. ഇപ്പോഴുള്ളത് സേനയിലെ ആഭ്യന്തര പ്രശ്നമാണ്. അവരാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും പവാർ പറഞ്ഞു.   

ഒറ്റക്കെട്ടെന്ന് കോൺഗ്രസ്

മും​ബൈ: ത​ങ്ങ​ളു​ടെ 44 എം.​എ​ൽ.​എ​മാ​രും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും എ​ല്ലാ​വ​രും നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വും റ​വ​ന്യു മ​ന്ത്രി​യു​മാ​യ ബാ​ല സാ​ഹെ​ബ് തോ​റാ​ട്ടു​മാ​യി ബ​ന്ധം പു​ല​ർ​ത്തി വ​രു​ന്നു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സി​ന്റെ ചി​ല എം.​എ​ൽ.​എ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന അ​ഭ്യൂ​ഹ​ത്തി​നി​ട​ക്കാ​ണ് പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം. 

Tags:    
News Summary - Uddhav can solve Shiv Sena problem: Sarath Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.