മുംബൈ: മഹാരാഷ്ട്ര ഭരണം നഷ്ടമായതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെക്ക് വീണ്ടും തിരിച്ചടി. മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ കോർപ്പറേഷനായ താനെ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ഉദ്ധവിന് വൈകാതെ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ശിവേസന കൗൺസിലർമാർ കൂട്ടത്തോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ക്യാമ്പിൽ എത്തിയതാണ് ഉദ്ധവിന് തിരിച്ചടിയായത്.
താനെ കോർപ്പറേഷനിലെ ശിവസേനയുടെ 67 കൗൺസിലർമാരിൽ 66 പേരും ഷിൻഡെ ക്യാമ്പിലെത്തിയെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച വൈകീട്ട് ഇവർ ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഉദ്ധവ് താക്കറെക്ക് കോർപ്പറേഷൻ ഭരണവും നഷ്ടമാവുന്ന സ്ഥിതിയാണ്.
ബ്രിഹാൻ മുംബൈ കോർപ്പറേഷൻ കഴിഞ്ഞാൽ മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേഷനാണ് താനെ. നേരത്തെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 40 എം.എൽ.എമാർ കൂറുമാറിയതോടെയാണ് ഉദ്ധവിന് മഹാരാഷ്ട്ര ഭരണം നഷ്ടമായത്. ശിവസേനയുടെ 18 എം.പിമാരിൽ 12 പേരും വൈകാതെ ഷിൻഡെയുടെ പക്ഷത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.