മുംബൈ: മഹാരാഷ്ട്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കങ്ങൾക്കിടെ ശിവസേന തെരുവിൽ പ്രതിഷേധങ്ങൾ നടത്തുമെന്ന് മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെക്കില്ലെന്നും പാർട്ടി അവസാനം വരെ പൊരുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേനയെ നേരിടണമെങ്കിൽ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുംബൈക്ക് വരണമെന്നും റാവുത് വെല്ലുവിളിച്ചു. തുടർച്ചയായി വിജത്തിനായി പൊരുതുന്നത് തന്നെയാണ് പാർട്ടിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വിമത സാമാജികരുടെ താമസസ്ഥലങ്ങൾ ശിവസേനയുടെ പ്രവർത്തകർ ആക്രമിച്ചിരുന്നു. വിമത എം.എൽ.എ മാരുടെ കുടുംബത്തിന് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു എന്നും ശിവസേന പ്രതികാരം ചെയ്യുകയാണെന്നും ഏക്നാഥ് ഷിൻഡെ പരാതി അറിയിച്ചതിന് പിന്നാലെയാണ് ഇത്തരം ആക്രമങ്ങളുണ്ടായാതെന്ന് വിമത പക്ഷം ആരോപണം ഉയർത്തിയിരുന്നു.
പാർട്ടിയെ ഭിന്നിപ്പിക്കുകയും ഉദ്ധവ് താക്കറെ സർക്കാറിന് എതിര് നിൽക്കുകയും ചെയ്ത എല്ലാ സാമാജികരുടെയും അവസ്ഥ ഇങ്ങനെ തന്നെയായിരിക്കുമെന്ന് ശിവസേനയുടെ പൂനെ നഗര അധ്യക്ഷൻ സഞ്ജയ് മൂർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.