ഹൈദരാബാദ്: പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കൾക്ക് യുന ീക് ഐഡൻറിഫിക്കേഷൻ അതോറിറ്റിയുടെ നോട്ടീസ്. യുവാക്കൾ ഇന്ത്യൻ പൗരന്മാരല്ലെന്ന് പരാതി ഉയർന്നതിനെ തുടർന്നാ ണ് നടപടി.
വ്യാജ പ്രമാണങ്ങൾ ഹാജരാക്കിയല്ല ആധാർ ഐ.ഡി നേടിയതെന്നതിന് തെളിവ് നൽകണമെന്നാവശ്യപ്പെട്ടാണ് െഫ ബ്രുവരി 3ന് അതോറിറ്റിയുടെ ഹൈദരാബാദ് റീജണൽ ഓഫീസ് മൂന്നുപേർക്കും നോട്ടീസ് നൽകിയത്. പൗരത്വത്തെക്കുറിച്ച ് റീജണൽ ഓഫീസ് വിശദ അന്വേഷണം നടത്തും. മൂന്ന് പേരും പൗരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ െഫബ്രുവരി 20ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം.
രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ആധാർ നമ്പർ റദ്ദാക്കും. അതേസമയം, പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് അതോറിറ്റി വ്യക്തമായിട്ടില്ല.
2016ലെ ആധാർ നിയമപ്രകാരം ആധാർ നമ്പറുകൾ വ്യക്തിയുടെ താമസരേഖമാത്രമാണെന്നും പൗരത്വ രേഖയല്ലെന്നും പറയുന്നുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന വിദേശികളക്കമുള്ളവർക്ക് ആധാറിന് അപേക്ഷിക്കാനുള്ള അർഹതയുണ്ട്. പക്ഷേ അപേക്ഷകൻ ഇന്ത്യയിൽ 182 ദിവസമെങ്കിലും താമസിച്ചയാളായിരിക്കണം. സംഭവം വിവാദമായതിനെ തുടർന്ന് യു.ഐ.ഡി.ഐയുടെ നടപടി ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വം തെളിയിക്കണമെന്ന് പറയാൻ യു.ഐ.ഡി.എ.ഐക്കുള്ള അധികാരമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
യു.ഐ.ഡി.എ.ഐക്ക് ജനങ്ങളോട് പൗരത്വം തെളിയിക്കണമെന്ന് പറയാൻ എന്ത് അധികാരമാണുള്ളതെന്ന് യുവാക്കളുടെ അഭിഭാഷകൻ മുസഫറുല്ല ഖാൻ ഷഫാത്ത് ചോദിച്ചു. ആധാർനിയമപ്രകാരം ഒരാളുടെ ഐ.ഡിയെക്കുറിച്ച് സംശയം തോന്നിയാൽ ആധാർ നമ്പർ റദ്ദാക്കണം. അല്ലാതെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുകയല്ല വേണ്ടതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. നിരക്ഷകരരായ തൊഴിലാളി കുടുംബത്തിൽനിന്നുള്ള യുവാക്കൾ ഹൈദരാബാദിൽ താമസിച്ചുവരുന്നവരാണ്. രേഖകൾ ഹാജരാക്കി പൗരത്വം തെളിയിക്കുമെന്നും അഭിഭാഷകൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.