പാസ്​പോർട്ട്​ ലഭിക്കാൻ ഉമർ ഖാലിദ്​ ഹൈകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ​പാ​സ്​​പോ​ർ​ട്ട്​ എ​ടു​ക്കാ​ൻ പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​നു​വേ​ണ്ടി ജ​വ​ഹ​ർ​ലാ​ൽ​ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി നേ​താ​വ്​ ഉ​മ​ർ ഖാ​ലി​ദ്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. 

ജെ.​എ​ൻ.​യു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദേ​ശ​വി​രു​ദ്ധ മു​​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്ന്​ കാ​ണി​ച്ച്​ എ.​ബി.​വി.​പി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ഉ​മ​ർ ഖാ​ലി​ദ്, ക​ന​യ്യ​കു​മാ​ർ തു​ട​ങ്ങി ഒ​മ്പ​തു​ പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ​രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ,​ 18 മാ​സ​മാ​യി​ട്ടും പൊ​ലീ​സ്​ കു​റ്റ​പ്പ​ത്രം സ​മ​ർ​പ്പി​ക്കു​ന്നി​ല്ലെ​ന്നും ത​​െൻറ പേ​രി​ൽ ഇ​ത്ര വ​ലി​യ കു​റ്റം ചു​മ​ത്തി​യി​ട്ടും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും ഉ​മ​ർ ഖാ​ലി​ദ്​ ഹൈ​കോ​ട​തി​യെ ധ​രി​പ്പി​ച്ചു. 

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ കാ​മ്പ​സി​ൽ ന​ട​ന്ന ​പ​രി​പാ​ടി​യി​ൽ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​െ​ച്ച​ന്ന്​ ആ​രോ​പി​ച്ച്​​ എ.​ബി.​വി.​പി വി​ഡി​യോ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇൗ ​വി​ഡി​േ​യാ വ്യാ​ജ​മാ​ണെ​ന്ന്​ പി​ന്നീ​ട്​ തെ​ളി​ഞ്ഞു. മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന്​ തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ക​ന​യ്യ​കു​മാ​റി​നെ​തി​രാ​യ കേ​സ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി ഡ​ൽ​ഹി പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.   

Tags:    
News Summary - Umar Khalid seeks court help in getting a passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.