ന്യൂഡൽഹി: പാക് ഭീകരസംഘടന ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. രക്ഷാസമിതി സ്ഥിരാംഗമായ ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസ്ഊദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിർത്ത ചൈന ഇത്തവണ എതിർവാദങ്ങൾ ഉന്നയിച്ചില്ല.
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് മസ്ഊദ് അസ്ഹറിനെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമായാണ് ഇതെന്ന് അക്ബറുദീന്‍ ട്വീറ്റ് ചെയ്തു.
പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസ്ഊദ് അസ്ഹറിനുള്ള ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്.ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അസ്ഹറിൻെറ സ്വത്തുക്കൾ മരവിപ്പിക്കും.
ബ്രിട്ടെൻറയും യു.എസിെൻറയും പിന്തുണയോടെ ഫ്രാൻസ് ആണ് ഏറ്റവും ഒടുവിൽ മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ യു.എന്നിൽ പ്രമേയം അവതരിപ്പിച്ചത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അതും ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. മുമ്പ് നാലു തവണ മസ്ഉൗദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.