ന്യൂഡൽഹി: ഇന്ന് ഗാന്ധി ജയന്തി. അതോടനുബന്ധിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും രാജ്ഘട്ടിൽ പ്രാർഥന നടത്തി.
'ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. ഈ ദിനത്തിൽ നാം സാമാധാനം, പരസ്പര ബഹുമാനം, ആദരവ് എന്നീ മൂല്യങ്ങൾ എല്ലാവരും പരസ്പരം പങ്കുവെക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഉയർത്തിപ്പിടിക്കുകയാണ് നാം.
ഈ മൂല്യങ്ങൾ ഉൾക്കൊണ്ടും സംസ്‌കാരങ്ങൾക്കതീതമായി പ്രവർത്തിച്ചും ഇന്നത്തെ വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താം', യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.