ഇരട്ടപദവി: 20 എ.എ.പി എം.എൽ.എമാർ രാഷ്ട്രപതിയെ കാണും 

ന്യൂഡൽഹി: ഇരട്ടപദവിയെ തുടർന്ന് 20 എം.എൽ.എമാരെ അയോഗ്യരക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടിക്കെതിരെ ആം ആദ്മി പാർട്ടി രാഷ്ട്രപതിയെ സമീപിക്കും. അയോഗ്യരാക്കപ്പെട്ട 20 എം.എൽ.എമാരുമായി രാഷ്ട്രപതിയെ രാംനാഥ് കോവിന്ദിനെ കാണാനാണ് എ.എ.പി തീരുമാനം. എ.എ.പി നേതാവും മന്ത്രിയുമായ മനീഷ് സിസോദിയ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ, തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും എ.എ.പി തീരുമാനിച്ചിട്ടുണ്ട്.

ഇരട്ടപദവി വിഷയത്തിൽ എം.എൽ.എമാരുടെ ഭാഗം തെരഞ്ഞെടുപ്പ് കമീഷൻ കേൾക്കാൻ തയാറായില്ലെന്ന് കഴിഞ്ഞ ദിവസം എ.എ.പി ആരോപിച്ചിരുന്നു. ഡൽഹിയിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ കെജ്രിവാൾ സർക്കാറിനെ കേന്ദ്രം നോട്ടമിട്ടിരിക്കുകയാണെന്ന് സിസോദിയ ചൂണ്ടിക്കാട്ടി.

എം.​എ​ൽ.​എ​യാ​യി​രി​ക്കേ പ്ര​തി​ഫ​ലം പ​റ്റു​ന്ന അ​ന്യ​പ​ദ​വി വ​ഹി​ച്ച​തി​​ന്​  ഡ​ൽ​ഹി​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി കൈ​ലാ​ശ്​​ ഗെ​ഹ്​​ലോ​ട്ട്​  അ​ട​ക്കം 20 ആ​പ് എം.​എ​ൽ.​എ​മാ​രെ വെള്ളിയാഴ്ചയാണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​യോ​ഗ്യ​രാക്കിയത്.  ഭ​ര​ണ​ഘ​ട​ന​പ​ദ​വി വ​ഹി​ക്കു​ന്ന​തി​ന്​ പു​റ​മേ, പാ​ർ​ല​മെന്‍ററി സെ​ക്ര​ട്ട​റി പ​ദ​വി​യ​ട​ക്കം സ​ർ​ക്കാ​റിന്‍റെ ശ​മ്പ​ളം, വാ​ഹ​നം, യാ​ത്ര​ബ​ത്ത തു​ട​ങ്ങി ഇ​ര​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന പ​ദ​വി വ​ഹി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

Tags:    
News Summary - Unconstitutional Post: AAP MLAs meet to Rashtrapati -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.