'പാകം ചെയ്യാത്ത ഭക്ഷണം, ജീർണിച്ച സീറ്റുകൾ, ആ യാത്ര ഒരു ദു:സ്വപ്നം പോലെ'; എയർ ഇന്ത്യ ബിസിനസ് ക്ലാസിലെ ദുരനുഭവം പങ്കുവെച്ച് യാത്രികൻ

ടാറ്റാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിലെ ബിസിനസ് ക്ലാസ് യാത്രയിൽ നേരിട്ട ദുരനുഭവം വിവരിച്ച് യാത്രക്കാരൻ. വിനീത് എന്ന യാത്രക്കാരനാണ് ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പാകം ചെയ്യാത്ത ഭക്ഷണവും ജീർണിച്ച സീറ്റുകളുമാണ് തനിക്ക് ലഭിച്ചത്. ഒരു ദു:സ്വപ്നത്തേക്കാൾ ഒട്ടും കുറവായിരുന്നില്ല ആ യാത്രയെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിൽ നിന്നും യു.എസിലെ നെവാർകിലേക്കുള്ള യാത്രക്കിടയിലാണ് ദുരനുഭവമുണ്ടായത്.

കുറഞ്ഞ ചിലവിൽ ഇത്തിഹാദടക്കമുള്ള വിമാന കമ്പനികളുടെ സർവിസ് ഉണ്ടായിരുന്നിട്ടും, ഡൽഹി-നെവാർക്ക് നേരിട്ടുള്ള സർവീസ് ഉള്ളതിനാലാണ് എയർ ഇന്ത്യ തെരഞ്ഞെടുത്തത്. തുടക്കം മുതൽ തന്നെ യാത്രയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 25 മിനുട്ടുകൾ വെെകിയായിരുന്നു വിമാനം പുറപ്പെട്ടത്. ശേഷം ഉറങ്ങാനായി ശ്രമിച്ചെങ്കിലും സീറ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

ബിസിനസ് ക്ലാസിലെ 35ഓളം സീറ്റുകളിൽ അഞ്ചെണ്ണം പ്രവർത്തനക്ഷമമായിരുന്നില്ല. പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വേവിക്കാത്ത ഭക്ഷണവും ചീഞ്ഞ പഴങ്ങളും ലഭിച്ചു. ടിവി കാണാനുളള സൗകര്യമുണ്ടായിരുന്നെങ്കിലും ടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിന് പുറമേ തന്റ ബാ​ഗുകൾക്ക് കേടുപാട് സംഭവിച്ചതായും വിനീത് എക്സ് പോസ്റ്റിൽ കുറിച്ചു. ഓഫിസ് ആവശ്യങ്ങൾക്കായിരുന്നു വിനീത് യാത്ര ചെയ്തിരുന്നത്. തന്റെ ബാ​ഗിന് വന്ന കേടുപാടുകൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമായെന്നും വിനീത് പറയുന്നു. 


Tags:    
News Summary - Uncooked food, worn out seats: Air India business-class flyer recounts 'nightmare' flight to US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.