ബിഹാറിൽ നിർമാണത്തിനിടെ പാലം തകർന്നു; ഒരാഴ്ച്ചക്കിടെ തകർന്നത് മൂന്ന് പാലങ്ങൾ

മോത്തിഹാരി: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ കനാലിനു കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് നിർമാണത്തിനിടെ പാലം തകരുന്നത്.

ഘൊരസഹാൻ മേഖലയിലെ അംവ ഗ്രാമത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കാൻ സംസ്ഥാന ഗ്രാമീണ മരാമത്ത് വിഭാഗം നിർമിക്കുന്നതാണ് പാലം. 16 മീറ്റർ നീളമുള്ള പാലത്തിന് ഒന്നരക്കോടി രൂപയാണ് ചെലവ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം സിവാൻ ജില്ലയിൽ കനാലിന് മുകളിൽ പുതുതായി നിർമിച്ച പാലവും ജൂൺ 18ന് അരാരിയ ജില്ലയിൽ 180 മീറ്റർ നീളമുള്ള മറ്റൊരു പാലവും തകർന്നിരുന്നു. 

Tags:    
News Summary - Under construction bridge collapses in Motihari, third such incident in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.