താൻ നിരീക്ഷണത്തിൽ; വീടിന്​ മുന്നിൽ ആയുധധാരികളായ ഓഫീസർമാരെ വിന്യസിച്ചതിൽ പ്രതിഷേധവുമായി മഹുവ മൊയ്​ത്ര

ന്യൂഡൽഹി: വീടിന്​ മുന്നിൽ മൂന്ന്​ പൊലീസുകാരെ വിന്യസിച്ചതിൽ ഡൽഹി ​െപാലീസിന്​ കത്തയച്ച്​ തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്​ത്ര. സംരക്ഷണം നൽകാൻ പൊലീസിനെ ആവശ്യപ്പെട്ടിട്ടില്ല. തന്നെ നിരീക്ഷിക്കുന്നതിനായാണ്​ ഉദ്യോഗസ്ഥ​െര വിന്യസിച്ചതെന്നത്​ മഹുവ മൊയ്​ത്ര പറഞ്ഞു.

പൊലീസിനോട്​ എത്രയും ​െപ​ട്ടെന്ന്​ ഉദ്യോഗസ്ഥരെ മാറ്റാൻ നിർദേശിച്ചതായി മൊയ്​ത്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ ഡൽഹി പൊലീസിന്​ കത്തയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സുപ്രീംകോടതി മുൻ ചീഫ്​ ജസ്റ്റിസിനെതിരായ പരാമർശങ്ങളിൽ​ മൊയ്​ത്രക്കെതിരെ നടപടിയുണ്ടാവില്ലെന്ന്​ കഴിഞ്ഞ ദിവസം പാർലമെന്‍റ്​കാര്യ മന്ത്രി വ്യക്​തമാക്കിയിരുന്നു.

മുൻ ചീഫ്​ ജസ്റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ പരാമർശങ്ങളിൽ മൊയ്​ത്രക്കെതിരായി ബി.ജെ.പി എം.പിമാർ പരാതി നൽകിയിരുന്നു. പിന്നീട് മൊയ്​ത്രക്കെതിരെ നടപടി വേണ്ടെന്ന്​ തീരുമാനമെടുക്കുകയായിരുന്നു.

Tags:    
News Summary - 'Under some sort of surveillance': Mahua Moitra on armed officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.