ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് 16 മാസത്തെ ഉയർന്ന നിലയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു. ഡിസംബറിൽ മാത്രം തൊഴിലില്ലായ്മ നിരക്ക് 8.30 ശതമാനമാണ് വർധിച്ചത്.16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. നവംബറിൽ എട്ടു ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

നാഗരിക മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 10.9 ശതമാനമാണ്. തൊട്ടു മുമ്പത്തെ മാസം ഇത് 8.96 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ നിരക്ക് 7.55ശതമാനമാണ്. നവംബറിൽ ഇത് 7.44 ശതമാനമായിരുന്നു.

2024 ൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പണപ്പെരുപ്പവും നിയന്ത്രിക്കുകയുമാണ് മോദിസർക്കാരിന്റെ മുന്നിലുള്ള പ്രധാന ​വെല്ലുവിളി.

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് വടക്കൻ സംസ്ഥാനമായ ഹരിയാനയിലെ ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമാണ്. രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ ഇത് യഥാക്രമം 28.5, 20.8 ശതമാനമാണ്.

Tags:    
News Summary - Unemployment in India rises to 16 month high of 8.30 percent in dec: CMIE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.