ന്യൂഡൽഹി: ഒറ്റ തെരഞ്ഞെടുപ്പിലൂടെ ലോക്സഭാ, സംസ്ഥാന നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെ അനുകൂലിച്ച് സമാജ് വാദി പാർട്ടി (എസ്.പി)യും തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്)യും. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാൻ ചേർന്ന നിയമ കമീഷന്‍റെ യോഗത്തിലാണ് രണ്ട് പാർട്ടികളും നിലപാട് അറിയിച്ചത്. അടുത്ത തെരഞ്ഞെടുപ്പ് മുതൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് എസ്.പി നേതാവും രാജ്യസഭാംഗവുമായ രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു.
ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിലൂടെ വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് ഒഴിവാക്കാമെന്ന് ടി.ആർ.എസ് നേതാവ് ബി. വിനോദ് കുമാർ പറഞ്ഞു. രാജ്യമെങ്ങും ഒരേസമയം തെരഞ്ഞെടുപ്പ് നടന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഒരേപോലെ അഞ്ച് വർഷം പ്രവർത്തിക്കാനാകും. അല്ലെങ്കിൽ പല തെരഞ്ഞെടുപ്പുകൾക്കായി ഒാടി നടക്കേണ്ടി വരുമെന്നും വിനോദ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എ.െഎ.എ.ഡി.എം.കെ, സി.പി.െഎ, മുസ്ലിംലീഗ്, ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി എന്നീ പാർട്ടികൾ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച നിലപാട് കമീഷനെ അറിയിക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസ്.
എന്നാൽ, ആശയത്തോട് എതിർ നിലപാടുള്ള സി.പി.എം നിയമകമീഷൻ യോഗം ബഹിഷ്കരിച്ചിരുന്നു. ഒറ്റ തെരഞ്ഞെടുപ്പിനെ ബി.ജെ.പി പിന്തുണക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.