കേന്ദ്രബജറ്റ് ഇന്ന്; ധനമന്ത്രി രാഷ്ട്രപതി ഭവനിൽ

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നി​നു തു​ട​ങ്ങു​ന്ന അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര​ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബജറ്റ് അവതരണം.

ബജറ്റിന് മുന്നോടിയായി 10.15ന് കേന്ദ്ര മന്ത്രിസഭായോഗം നടക്കും.  അടുത്തവർഷം സാമ്പത്തിക രംഗം എട്ടുമുതൽ 8.5 ശതമാനം വളർച്ചനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സർവേ അവതരിപ്പിച്ചിരുന്നു. മാർച്ച് 31ന് അവസാനിക്കുന്ന നടപ്പുവർഷം 9.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചെത്തിയെന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സജ്ജമാണെന്നും സർവേ വിലയിരുത്തി.

കോ​വി​ഡ് സൃ​ഷ്ടി​ച്ച പി​ന്നോ​ട്ട​ടി​ക​ൾ മ​റി​ക​ട​ക്കാ​ൻ പ്ര​ധാ​ന​മാ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഊ​ർ​ജി​ത സ്വ​കാ​ര്യ​വ​ത്​​ക​ര​ണം, വി​ഭ​വ സ​മാ​ഹ​ര​ണം എ​ന്നി​വ​ക്ക് ബ​ജ​റ്റ് ഊ​ന്ന​ൽ ന​ൽ​കിയേക്കും. യു.​പി അ​ട​ക്കം അ​ഞ്ചു​നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​തി​ട​യി​ൽ വ​രു​ന്ന ബ​ജ​റ്റ് ഗ്രാ​മീ​ണ മേ​ഖ​ല​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും ക​രു​തു​ന്ന​ു. 

Tags:    
News Summary - Union Budget today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.