കൊച്ചി/ചെന്നൈ: ലോകമാകെ കോവിഡ് പടരുന്ന സാഹചര്യത്തിൽ വിദേശത്തുനിന്ന് ഇന്ത്യൻ പൗ രന്മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ കേരള, ചെന ്നൈ ഹൈകോടതികളെ ബോധിപ്പിച്ചു. പ്രവാസികൾ എവിടെയാണോ അവിടെത്തന്നെ തുടരുന്നതാണ് രോഗവ്യാപന സാധ്യത കുറയാൻ നല്ലതെന്നും വിദേശകാര്യ മന്ത്രാലയം ജോ. സെക്രട്ടറി യോഗേശ ്വർ സംഗ്വാൻ അസി. സോളിസിറ്റർ ജനറൽ മുഖേന കേരള ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂല ത്തിൽ പറയുന്നു.
ചിലരെ മാത്രം തിരഞ്ഞുപിടിച്ച് മടക്കിക്കൊണ്ടുവരുന്നത് വിവേചന പരമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. യു.എ.ഇയിൽ കുടുങ്ങിയവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി അടക്കം നൽകിയ പൊതുതാൽപര്യ ഹരജിയാണ് പരിഗണിച്ചത്. കേന്ദ്ര സർക്കാറിെൻറ വിശദീകരണത്തിന് മറുപടി നൽകാൻ ഹരജി 21ന് മാറ്റി.
ടൂറിസ്റ്റ് വിസയിൽ മലേഷ്യയിൽ കുടുങ്ങിയ 350 ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യെപ്പട്ട് അഡ്വ. ഗുണശേഖർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ അഡീ. സോളിസിറ്റർ ജനറൽ ജി.രാജഗോപാലൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചെന്നൈ ഹൈകോടതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഹരജി രണ്ടാഴ്ചത്തേക്ക് മാറ്റി.
മറ്റ് രാഷ്്ട്രങ്ങളിൽനിന്ന് പൗരന്മാരെ എത്തിക്കുന്നത് അപ്രായോഗികമാണെന്ന് മാത്രമല്ല, ഏറെ അപായകരവുമാണെന്ന് കേന്ദ്രം കേരള ഹൈകോടതിയിൽ വ്യക്തമാക്കി. ചൈന, ജപ്പാൻ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്ന് പൗരന്മാരെ ഇന്ത്യയിലെത്തിച്ചത് സമ്പൂർണ ലോക് ഡൗണിന് മുമ്പാണ്. യു.എ.ഇയിൽ മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ച വിദേശികൾക്ക് പിഴയില്ലാതെതന്നെ കാലാവധി നീട്ടിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.
രാജ്യത്തിന് പുറത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ എം.കെ. രാഘവൻ എം.പി അടക്കമുള്ളവർ നൽകിയ ഹരജിയിൽ സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തിയ കോടതി, മറ്റ് ഉത്തരവുകൾ നൽകാതെ മാറ്റിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മറ്റ് ഹൈകോടതികളിലുള്ള സമാന കേസുകളിലും കോടതി ഇടപെടലുണ്ടായില്ല. ഈ സാഹചര്യത്തിൽ കേരള ഹൈകോടതിയും ഇടപെടൽ ഒഴിവാക്കണമെന്നും വിശദീകരണത്തിൽ ആവശ്യപ്പെടുന്നു.
കേരളത്തിൽനിന്നുള്ളവരെ തിരിച്ചെത്തിച്ചാൽ അവരെ സ്വീകരിക്കാനും ക്വാറൻറീൻ ചെയ്യാനുമടക്കം സംസ്ഥാന സർക്കാർ സൗകര്യമൊരുക്കിയിട്ടുള്ളതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാവുന്നതല്ലേയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞ ഘട്ടത്തിലാണ് ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.