ദലിത് വിഭാഗങ്ങളുടെ അവകാശവും സുരക്ഷയും ഉറപ്പാക്കും -രാജ്നാഥ് സിങ്

ന്യൂഡൽഹി: ദലിത് വിഭാഗങ്ങളുടെ അവകാശവും സുരക്ഷയും ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പട്ടിക ജാതി-പട്ടിക വർഗ നിയമത്തിൽ സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദലിത് വിഭാഗങ്ങളെ സംരക്ഷിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. 

പട്ടിക ജാതി^പട്ടിക വർഗ നിയമം ഭേദഗതി ചെയ്യണമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് ദലിത് സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസർക്കാറിന്‍റെ പിഴവാണ് ഇത്തരത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുക്കാൻ കാരണമെന്നാണ് ദലിത് സംഘടനകളുടെ ആരോപണം. 

ലോക്സഭയിൽ രാജ്നാഥ് സിങ് പ്രസ്താവന നടത്തിയപ്പോഴും അംഗങ്ങൾ പ്രതിഷേധം തുടർന്നു. ഞങ്ങൾക്ക് നീതി വേണം എന്ന മുദ്രാവാക്യം അംഗങ്ങൾ വിളിച്ചു പറഞ്ഞു. 

Tags:    
News Summary - Union Home Minister Rajnath Singh React to Sc/st Law in Loksabha -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.