കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി എൻ. പ്രശാന്തിനെ നീക്കി

ന്യൂഡൽഹി: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് എൻ. പ്രശാന്ത് ഐ.എ.എസിനെ ഒഴിവാക്കി. സെൻട്രൽ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏത് വകുപ്പിൽ നിയമിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല.

മുൻ കോഴിക്കോട് കലക്ടർ ആയിരുന്ന എൻ. പ്രശാന്ത് 2007 ഐ.എ.എസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്. മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം പ്രശാന്ത് ഒഴിയുകയാണെന്ന് വാർത്ത വന്നിരുന്നു.

Tags:    
News Summary - Union Minister Alphons Kannanthanam Private Secretary N Prasanth terminated -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.