സഞ്ജീവനി ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിക്കേസിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനും ഭാര്യ നൗനന്ദ് കൻവറിനും ഹൈകോടതി നോട്ടീസ്. രാജസ്ഥാൻ ഹൈേകാടതിയിലെ ജോഥ്പൂർ ബെഞ്ചാണ് കാരണം കാണിച്ച് നോട്ടീസ് അയച്ചത്.
തങ്ങളുടെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ആയിരത്തോളം നിക്ഷേപകർ പരാതി നൽകിയിരുന്നു. കേന്ദ്ര ജലമന്ത്രിയായ ഷെഖാവത്തും ഭാര്യയുമാണ് നിക്ഷേപക്കമ്പനിയുടെ ഉടമസ്ഥർ. വ്യാജരേഖകൾ നൽകി കബളിപ്പിക്കുകയായിരുന്നെന്നും പണം മടക്കിനൽകിയല്ലെന്നും നിക്ഷേപകർ ആരോപിക്കുന്നു.
സി.ബി.ഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട നിക്ഷേപകർ ഉടമസ്ഥരുടെ സ്വത്തുക്കൾ മരവിപ്പിച്ച് പണം മടക്കി നൽകണെമന്നും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.