വീഴ്ചകൾക്ക് കേരളം വില നൽകുന്നു; കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്രത്തിന്‍റെ വിമർശനം

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ചയുണ്ടായെന്ന് കേന്ദ്രത്തിന്‍റെ വിമർശനം. കേന്ദ്ര പ്രതിരോധ മന്ത്രി ഹർഷ് വർധനാണ് കേരളത്തെ വിമർശിച്ചത്. ഒരു മണിക്ക് പ്രക്ഷേപണം ചെയ്യാനിരിക്കുന്ന സൺഡേ സംവാദ് എന്ന പരിപാടിയിലാണ് വിമർശനം. പരിപാടിയുടെ ടീസർ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

പ്രതിരോധത്തിലെ വലിയ വീഴ്ചകൾക്ക് കേരളം വില നൽകുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തിൽ കോവിഡിനെ നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായി എന്നും മന്ത്രി ആരോപിക്കുന്നു.

കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ കുറയുന്നുവെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.