റാഞ്ചി: കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജാർഖണ്ഡിലെ രാംഗഡില്‍ മാംസ വ്യാപാരി അലിമുദ്ദീന്‍ അന്‍സാരി(55) യെ റോഡിലിട്ട് അടിച്ച് കൊന്ന കേസിൽ ജാമ്യം നേടിയ ഗോരക്ഷകര്‍ക്ക് കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പ്രതികളെ പുഷ്പഹാരമണിയിച്ചും മധുരപലഹാരം നൽകിയും അനുമോദിക്കുന്ന ചിത്രങ്ങൾ പുറത്തായതോടെ സംഭവം വിവാദമായി. ബി.ജെ.പി നേതൃത്വമായിരുന്നു സ്വീകരണം ഒരുക്കിയത്. കേസിൽ വിചാരണകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികൾക്ക് ജാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അലിമുദ്ദീൻ തെൻറ കാറിൽ ബീഫ് കടത്തിയെന്നാരോപിച്ച് ഗോരക്ഷാ പ്രവർത്തകർ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. സംഘം ചേർന്നുള്ള മർദനത്തിൽ അലിമുദ്ദീൻ കൊല്ലപ്പെട്ടു. പ്രകോപിതരായ ഗോരക്ഷ ഗുണ്ടകൾ അലിമുദ്ദീന്‍റെ കാർ കത്തിക്കുകയും ചെയ്തു.
കേസില്‍ 11 പേരെ അതിവേഗ വിചാരണ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിധിക്കെതിരെ ജാർഖണ്ഡ് ഹൈകോടതിയെ സമീപിച്ച ബി.ജെ.പി പ്രാദേശിക നേതാവ് നിത്യനാഥ് മെഹാതോ ഉൾപ്പെടെയുള്ള എട്ട് പ്രതികള്‍ക്ക് തെളിവിെൻറ അഭാവം ചൂണ്ടിക്കാട്ടി ജാമ്യം നൽകുകയായിരുന്നു.
അലിമുദ്ദീനെ പ്രതികള്‍ മര്‍ദിക്കുന്നത് ആരും കണ്ടിട്ടില്ലെന്നും പുറത്ത് വന്ന വീഡിയോയിൽ ഇവര്‍ അക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്നും ഇയാളെ ജനക്കൂട്ടം തടഞ്ഞുവെച്ചപ്പോള്‍ പ്രതികള്‍ അതിെൻറ ഭാഗമാവുക മാത്രമാണുണ്ടായതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി.എം. ത്രിപാഠിയുടെ വാദം.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അലിമുദ്ദീന്‍ അന്‍സാരിയുടെ കുടുംബം. കഴിഞ്ഞ മാർച്ചിൽ അതിവേഗ കോടതി 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചപ്പോൾ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജയന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.