ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. കേന്ദ്രമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്‍റെ ഇംഫാലിലെ വസതിക്ക് ജനക്കൂട്ടം തീയിട്ടു. വ്യാഴാഴ്ച രാത്രി 11ഓടെയാണ് ആക്രമണം. ഈസമയം കേന്ദ്ര മന്ത്രി വീട്ടിലില്ലായിരുന്നു.
കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏക വനിത മന്ത്രി വ്യവസായ വകുപ്പിന്റെ ചുമതലയുള്ള നെംച കിപ്ഗന്റെ ഔദ്യോഗിക വസതിക്കും ആക്രമികൾ തീയിട്ടിരുന്നു. കർഫ്യൂ തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. ഇംഫാലിൽ വ്യാഴാഴ്ച പ്രക്ഷോഭകർ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. പ്രക്ഷോഭകർ രണ്ടു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെട്ട ഇംഫാലിലെ ന്യൂ ചെകോണിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. ദ്രുതകർമ സേനയുടേയും അസം റൈഫിൾസിന്റെയും നേതൃത്വത്തിൽ സംഘർഷ മേഖലകളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കുകി വംശജർ താമസിക്കുന്ന ഖമെൻലോക് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.