കേന്ദ്രമന്ത്രിയുടെ താടിയും മീശയും വെട്ടി മകൻ

കേന്ദ്രമന്ത്രിയുടെ താടിയും മീശയും വെട്ടി മകൻ

ന്യൂഡൽഹി: ലോക്​ഡൗണിനെ തുടർന്ന്​ വീട്ടിൽ കഴിയുന്ന പിതാവി​​​െൻറ മുടിയും താടിയും വെട്ടി ഒതുക്കുന്ന ദൃശ്യം ട്വ ിറ്ററിൽ പങ്കുവെച്ച്​ ലോക്​ ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ്​ പസ്വാൻ. പിതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് ​ പസ്വാ​​െൻറ താടിയും മീശയും വെട്ടിയൊതുക്കി കൊടുക്കുന്ന ദൃശ്യമാണ്​ ചിരാഗ്​ ട്വിറ്ററിൽ പങ്കുവെച്ചത്​.

ക സേരയിൽ ഇരിക്കുന്ന പസ്വാ​​െൻറ അരികിൽ മുട്ടുകുത്തിയിരുന്ന്​ താടിയും മീശയും ട്രിമ്മർ ഉപയോഗിച്ച്​ ചിരാഗ്​ വെട്ടി ഒതുക്കുന്ന ദൃശ്യമാണ്​ ട്വിറ്ററിലുള്ളത്​. ഇടക്ക്​ പിതാവിന്​ കണ്ണാടി കാണിച്ചുകൊടുക്കുന്നതും അദ്ദേഹം അഭിപ്രായം പറയുന്നതും കാണാം.

​‘‘ബുദ്ധിമുട്ടുള്ള കാലമാണ്​ ലോക്ഡൗൺ എന്നത്​. എന്നാൽ, ഇതിനൊരു നല്ല വശം കൂടിയുണ്ട്​. നിങ്ങൾക്ക്​ ഇങ്ങനെയുള്ള കഴിവുകളു​െണ്ടന്ന്​ ഒരിക്കലും അറിയാനിടയില്ല. നമുക്ക്​ മനോഹരമായ ഓർമ്മകളിലൂടെ കോറോണക്കെതിരെ പോരാടാം’- ചിരാഗ്​ ട്വിറ്ററിൽ കുറിച്ചു.

ലോക്​ഡൗണിനെ തുടർന്ന്​ ബാബർഷോപ്പുകൾ തുറക്കാതായതോടെ താരങ്ങൾ ഉൾപ്പെടെ പലരും മുടിവെട്ടാനും താടിയും മീശയും ട്രിമ്മുചെയ്യാനുമൊ​ക്കെയുള്ള കഴിവുകൾ പുറത്തെടുത്തിരുന്നു. ലോക്ഡൗൺ കാലത്ത്​ വീട്ടിൽ എല്ലാവർക്കും ധരിക്കാനുള്ള മാസ്​കുകൾ തുന്നുന്ന ഭാര്യയുടെയും മകളുടെയും ചിത്രം കേന്ദ്രമന്ത്രി ധമേന്ദ്രപ്രധാൻ ട്വിറ്ററിൽ പങ്ക​ുവെച്ചിരുന്നു. എങ്ങനെ മാസ്​ക്​ നിർമിക്കുമെന്ന്​ വിശദീകരിച്ച്​ സ്​മൃതി ഇറാനിയും ചിത്രങ്ങൾ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - Union Minister's Son Tweets Video Of Him Grooming Father - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.