ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിന് പിന്നിൽ കേസിലെ പ്ര തിയായ ബി.ജെ.പി നേതാവ് കുൽദീപ് സിങ് സെങ്കാർ ആണെന്ന് പെൺകുട്ടിയുടെ മാതാവ്. റായ്ബറേലിയിൽ ഇന്നലെയുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ബലാ ത്സംഗക്കേസിലെ പ്രതിയായ കുൽദീപ് സിങ് സെങ്കാർ ജയിലിലാണ്. എന്നാൽ, ജയിലിൽ കഴിഞ്ഞുകൊണ്ട് കുൽദീപ് സെങ ്കാറാണ് അപകടം ആസൂത്രണം ചെയ്തതെന്ന് മാതാവ് ആരോപിച്ചു.
സെങ്കാറിന്‍റെ ആളുകളെല്ലാം പുറത്തുണ്ട്. അവർ ഞങ്ങളെ ന ിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഞങ്ങൾക്ക് നീതി വേണം -പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഞായറാഴ്ച റായ്ബറേലിയിൽവെച്ചാണ ് പെൺകുട്ടിയും ബന്ധുക്കളും അഡ്വക്കറ്റും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച് അപകടമുണ്ടായത്. ട്രക്കിന്‍റെ നമ്പർ കറുത്ത പെയിൻറടിച്ച് മായ്ച നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് ട്രക്ക് ഉടമയെയും ഡ്രൈവറെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
യുവതിക്ക് ഏർപ്പെടുത്തിയ പൊലീസ് സുരക്ഷയും പിൻവലിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരില്ലാതെയാണ് യുവതി കുടുംബാംഗങ്ങൾക്കൊപ്പം ഉന്നാവോയിൽ നിന്ന് റായ്ബറേലിയിലേക്ക് യാത്ര ചെയ്തത്. നമ്പർ േപ്ലറ്റിൽ കൃത്രിമം നടത്തിയ ട്രക്കും പൊലീസ് സുരക്ഷ പിൻവലിച്ചതും അപകടത്തിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു.
അതേസമയം, യുവതിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഉത്തർപ്രദേശ് ഡി.ജിപി ഒ.പി സിങ് പ്രതികരിച്ചു. യുവതിയും കുടുംബവും യാത്ര ചെയ്ത കാറിൽ സ്ഥലമില്ലാത്തതിനാൽ സുരക്ഷ ഉദ്യോഗസ്ഥനോട് അവർ മറ്റൊരു വാഹനത്തിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സുതാര്യമായ രീതിയിൽ തന്നെയാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ട്രക്കിെൻറ അമിത വേഗതമൂലം ഉണ്ടായ അപകടമാണ്. ട്രക്ക് ഉടമയെയും ഡ്രൈവറെയും ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അവരുടെ അപേക്ഷ പ്രകാരം സി.ബി.ഐ അന്വേഷിക്കുകയാണെങ്കിൽ കേസ് അവർക്ക് കൈമാറുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ യുവതിയുടെ അമ്മായി ഉൾപ്പെടെ രണ്ടു ബന്ധുക്കൾ മരിച്ചിരുന്നു. റായ്ബറേലി ജയിലിലുള്ള അമ്മാവനെ കാണാൻ പോവുകയായിരുന്നു യുവതിയും ബന്ധുക്കളും. ഇവർക്കു സുരക്ഷക്കായി നിയോഗിച്ച പൊലീസുകാരൻ അപകടസമയത്ത് ഇവരോടൊപ്പമുണ്ടായിരുന്നില്ല. അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
എം.എൽ.എ ബലാത്സംഗം ചെയ്തുവെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആരോപിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക്കു മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇതിനുപിന്നാെല, അനധികൃതമായി ആയുധം കൈവശംവെച്ചുവെന്നാരോപിച്ച് യുവതിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഏപ്രിൽ എട്ടിന് ഉന്നാവ് ജയിലിൽവെച്ച് യുവതിയുടെ പിതാവ് മരിച്ചിരുന്നു.
2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.