ലഖ്നോ: വാഹനാപകടത്തിൽ പരിക്കേറ്റ ഉന്നാവ് ലൈംഗിക പീഡന കേസ് ഇരയായ പെൺകുട്ടിയുടെ നില അതിഗുരുതരമായി തുടരുന്നു. പെൺകുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയിട്ടില്ലെന്നും രക്ത സമ്മർദം സാധാരണ നിലയിൽ എത്തിയിട്ടില്ലെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
വെൻറിലേറ്ററിലുള്ള കുട്ടിക്ക് ഉപകരണങ്ങളുടെ പിന്തുണയില്ലാതെ ശ്വസനം സാധ്യമാകുന്നില്ലെന്നും ട്രോമ സർജി വിഭാഗം ഡോക്ടർ സാമിർ മിശ്ര അറിയിച്ചു.
പെൺകുട്ടിയുടെ ശ്വാസകോശത്തിൽ രക്തസ്രാവമുണ്ട്. നെഞ്ചിൻകൂടിന് പൊട്ടലുമുണ്ട്. പരിക്കേറ്റതു മുതൽ കുട്ടി അബോധാവസ്ഥയിലാണ്. തലക്ക് പരിക്കുണ്ട്. കാലിൽ പലയിടത്തായി പൊട്ടലുമുണ്ട്.
അതേമസയം, വെൻറിലേറ്ററിൽ കഴിയുന്ന അഭിഭാഷകെൻറ നിലയിലും പുരോഗതിയില്ല. തലക്ക് ഗുരുതരമായി പരിക്കേറ്റ അഭിഭാഷെൻറ രക്തസമ്മർദം മരുന്നുകളിലൂടെ സാധാരണ നിലയിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും ഡോക്ടർ സാമിർ മിശ്ര അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് റായ്ബറേലിക്കടുത്ത് നടന്ന അപകടത്തിൽ പെൺകുട്ടിയുടെ പിതാവിെൻറ സഹോദരിയും മാതാവിെൻറ സഹോദരിയും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.