ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠക്കു ശേഷം ഇതാദ്യമായാണ് അയോധ്യയിൽ രാമനവമി ഉത്സവം ആഘോഷിക്കുന്നതെന്നും താരതമ്യപ്പെടുത്താനാവാത്ത ആനന്ദത്തിലാണ് അയോധ്യയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാർ കാത്തിരിക്കുന്ന ദിവസമാണിതെന്ന് രാമനവമി ആശംസ നേർന്ന് സമൂഹ മാധ്യമമായ എക്സിൽ മോദി കുറിച്ചു. വർഷങ്ങളായി ജനങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും നമ്മൾക്കുണ്ടാകട്ടെ. അയോധ്യയിൽ നടന്ന പ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിച്ചതിനാൽ ഈ അവസരത്തിൽ തനിക്ക് അതിയായ സന്തോഷവും നന്ദിയും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ നിമിഷത്തിന്റെ ഓർമകൾ അതേ ഊർജത്തോടെ ഉള്ളിൽ തുടിക്കുന്നതായി മോദി അഭിപ്രായപ്പെട്ടു. രാമന്റെ അനുഗ്രഹം ‘ആത്മനിർഭർ ഭാരത്’ എന്ന ദൃഢനിശ്ചയത്തിന് പുതിയ ഊർജം നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അസമിലെ നൽബാരിയിലെ ലോക്സഭ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിലെ ചടങ്ങുകൾ അദ്ദേഹം ഓൺലൈൻ വഴി കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.