ഉത്തർപ്രദേശിൽ 16 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ലഖ്നോ: ബൈക്കിലെത്തി 16 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഉത്തർപ്രദേശിലെ ഭാദോഹിയിലാണ് ബൈക്കിലെത്തിയ 4 പേർ 16 കാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിരാവിലെ റോഡിലൂടെ നടന്ന് പോയ കുട്ടിയെയാണ് ബൈക്കിലെത്തിയവർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കുട്ടി ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ഇവർ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ വീഡിയോ പ്രചരിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - UP: 4 Bike-Borne Men Attempt To Abduct 16-Year-Old In Bhadohi; Police Launches Probe After CCTV Footage Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.