ലഖ്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ ആസാദിന്‍റെ ഭീം ആർമി പാർട്ടി ഭാഗിദാരി സങ്കൽപ്പ് മോർച്ചയുടെ ഭാഗമായേക്കും. ഇതിന് മുന്നോടിയായി സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭറുമായി ചന്ദ്രശേഖർ ആസാദ് ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.
ഭാഗിദാരി സങ്കൽപ്പ് മോർച്ച ഉത്തർപ്രദേശിലെ 403 സീറ്റിലും മത്സരിക്കുമെന്നും ഭീം ആർമി പാർട്ടി സഖ്യത്തിന്‍റെ ഭാഗമാകുമെന്ന് സുഹേൽേദവ് ഭാരതീയ സമാജ് പാർട്ടി ജനറൽ സെക്രട്ടറി അരുൺ രാജ്ഭർ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, തൊഴിൽ തുടങ്ങിയ വിഷയങ്ങൾ സംസ്ഥാനത്ത് ഉയർത്തികൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കും. സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസവും വൈദ്യുതിയും ലഭ്യമാക്കും' -അരുൽ രാജ്ഭർ പറഞ്ഞു.
ബി.ജെ.പിയെ തടയാൻ ആഗ്രഹിക്കുന്നവരെ മോർച്ചയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.