ഓൺലൈനിലൂടെ പാക് യുവതിയെ വിവാഹം​ ചെയ്ത് ബി.ജെ.പി കൗൺസിലറുടെ മകൻ

ലഖ്നോ: യു.പിയിൽ ഓൺലൈനിലൂടെ പാക് യുവതിയെ വിവാഹം ചെയ്ത് ബി.ജെ.പി കൗൺസിലറുടെ മകൻ. തഹ്സീൻ ഷാഹിദ് എന്ന ബി.ജെ.പി കൗൺസിലറുടെ മകൻ മുഹമ്മദ് അബ്ബാസ് ഹൈദറിന്റെ വിവാഹമാണ് ഓൺലൈനിലൂടെ നടന്നത്. ലാഹോറിലെ പാക് യുവതിയായ അനദ്‍ലീപ് സഹറയുമായിട്ടായിരുന്നു വിവാഹം. വരൻ വിസക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള രാഷ്ട്രീയസംഘർഷങ്ങളെ തുടർന്നാണ് വിസ നിഷേധിച്ചത്. ഇതിനൊപ്പം വധുവിന്റെ മാതാവ് റാണ യാസ്മിൻ സെയ്ദി അസുഖബാധിതയായി ഐ.സി.യുവിൽ അഡ്മിറ്റ് ​ചെയ്യപ്പെട്ടതോടെ സ്ഥിതി കൂടുതൽ വഷളായി. തുടർന്ന് ഷാഹിദ് ഓൺലൈനിലൂടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച ഓൺലൈനിലൂടെ ഷാഹിദ് വിവാഹം നടത്തുകയായിരുന്നു. മറുവശത്ത് വധുവിന്റെ കുടുംബാംഗങ്ങളും വിവാഹത്തിന്റെ ഭാഗമായി.

വരന്റെയും വധുവിന്റേയും കുടുംബാംഗങ്ങൾ ഒരുമിച്ച് നടത്തുകയാണെങ്കിൽ ഓൺലൈൻ വിവാഹം സാധുവാണെന്ന് ഷിയ മുസ്‍ലിം പുരോഹിതനായ മൗലാന മഹഫസുൽ ഹസൻ പറഞ്ഞു. ബി.ജെ.പി എം.എൽ.സി ബ്രിജേഷ് സിങ് ​പ്രിഷുവും മറ്റ് അതിഥികളും വിവാഹത്തിൽ പ​ങ്കെടുത്ത് വരന്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.

Tags:    
News Summary - UP: BJP Corporator's Son Marries Pakistan Woman In Online Nikah Ceremony In Jaunpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.