ലഖ്നൗ: അടുത്ത വർഷം നടക്കുന്ന ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ 11,000 രൂപ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്. സ്ഥാനാർഥിയാകാനുള്ള അപേക്ഷക്കൊപ്പമാണ് പണം നൽകേണ്ടത്. സ്ഥാനാർഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ.
സെ്പറ്റംബർ 25നകം അപേക്ഷയും പണവും നൽകണമെന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തെഞ്ഞെടുപ്പ് പ്രമാണിച്ച് ദ്വിദിന കാമ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർഥികളെ ക്ഷണിച്ചത്.
ഇക്കുറി സഖ്യമില്ലാതെ പ്രിയങ്കഗാന്ധിയെ മൂൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ശ്രമം. പ്രിയങ്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ പ്രവർത്തനം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യം ചേർന്ന് മത്സരിച്ച കോൺഗ്രസിന് ഏഴെണ്ണം മാത്രമേ വിജയിക്കാനായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.