ലഖ്നോ: കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ജനങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത വസ്തുവായി സാനിറ്റൈസറുകൾ മാറിയിട്ടുണ്ട്. വീടുകളിൽ തുടങ്ങി അമ്പലങ്ങളിൽ വരെ സാനിറ്റൈസർ ഉണ്ട്. എന്നാൽ, യു.പിയിലെ ഒരു െപാലീസ് സ്റ്റേഷനിൽ പോയാൽ നിങ്ങൾക്ക് സാനിറ്റൈസർ കാണാനാവില്ല. അതിന് പകരം ഗംഗാജലവും ചന്ദനവുമാണ് ഇവിടെ വരുന്നവർക്ക് നൽകുന്നത്.
ഉത്തർപ്രദേശിലെ മീററ്റിലെ നൗചാണ്ടി പൊലീസ് സ്റ്റേഷനിലാണ് സാനിറ്റൈസറിന് പകരം ഗംഗാജലം നൽകുന്നത്. പ്രാചീനകാലം മുതൽ രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് ഗംഗാജലത്തിനുണ്ടെന്നാണ് ഇവിടത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദ് ശർമ്മയുടെ നിലപാട്.
പൊലീസ് സ്റ്റേഷനിൽ സാനിറ്റൈസറിന് പകരം ഗംഗാജലം ഉപയോഗിക്കുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ മന്ത്രങ്ങൾ ചൊല്ലിയാണ് ഗംഗാജലം സാനിറ്റൈസറായി ഉപയോഗിക്കുന്നത്. ഇതിന്‍റെ ഗുണങ്ങളെ കുറിച്ച് ഇയാൾ വിവരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.