കാറിന്​ നേരെ വെടിയുതിർത്ത്​ യു.പി പൊലീസ്​ വധിക്കാൻ ശ്രമി​ച്ചെന്ന്​ ബി.ജെ.പി നേതാവ്​; സിസിടിവി ദൃശ്യങ്ങൾ പുറത്ത്​​

ലഖ്​നോ: കാറിനു നേരെ വെടിയുതിര്‍ത്ത് യുപി പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി ബിജെപി നേതാവ്. ഷംലി ജില്ലയിലെ അയിലം കസ്ബ സ്വദേശിയും ബിജെപി നേതാവുമായ അശ്വനി പവാറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്​. കഴിഞ്ഞ ദിവസം രാത്രി യുപി പൊലീസിന്‍റെ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) ഡല്‍ഹി-സഹാറന്‍പൂര്‍ റോഡില്‍ വെച്ച്​ തന്‍റെ കാറിനു നേരെ വെടിവച്ചെന്നും അതിൽ ഒരാൾക്ക് പരിക്കേറ്റെന്നും അശ്വനി പവാർ ആരോപിച്ചു.​ (കൊടും കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി രൂപീകരിച്ച യു.പി പൊലീസിന്‍റെ ജില്ലാതല ടീമുകളാണ് എസ്.ഒ.ജികള്‍.)

അർധരാത്രി കസ്റ്റഡിയിലെടുത്ത്​ പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചെന്നും തന്നെ കൊല്ലാൻ അവർക്ക്​ പണം ലഭിച്ചതായും ബി.ജെ.പി നേതാവ്​ വ്യക്​തമാക്കി. 10 മുതൽ 15 റൗണ്ട് വരെ വെടിയുതിർത്തെന്നാണു അശ്വനി പവാർ പറയുന്നത്. കാറിൽനിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്​. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു​.

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ വേഗതയിലെത്തിയ കാര്‍ റോഡിന് നടുവില്‍ നിര്‍ത്തുകയും തുടര്‍ന്ന് യൂനിഫോമിലും സിവില്‍ വസ്ത്രത്തിലുമെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ, പെട്ടന്ന്​ കാര്‍ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. പൊലീസുകാർ പിറകെ പോകുന്നതും കാണാം. 


Tags:    
News Summary - UP Cops Fire At BJP Leaders Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.