ലഖ്നോ: അടുത്ത വർഷം നടക്കുന്ന നിയമസഭ െതരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 40 ശതമാനം ടിക്കറ്റ് വാഗ്ദാനം ചെയ്തതിന് പിന്നാലെ പെൺകുട്ടികൾക്ക് പുതിയ വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചാൽ 12ാം ക്ലാസ് പാസായ എല്ലാ പെൺകുട്ടികൾക്കും സ്മാർട്ട്ഫോണും ബിരുദധാരികളായ എല്ലാ പെൺകുട്ടികൾക്കും ഇലക്ട്രിക് സ്കൂട്ടിയും നൽകുമെന്ന് അവർ പറഞ്ഞു. 'ഇന്നലെ ഞാൻ ചില വിദ്യാർഥിനികളെ കണ്ടു. അവരുടെ പഠനത്തിനും സുരക്ഷക്കും സ്മാർട്ട്ഫോണുകൾ ആവശ്യമാണെന്ന് അവർ പറഞ്ഞു.
വന്നാൽ പെൺകുട്ടികൾക്ക് സ്മാർട്ട്ഫോണുകളും ഇലക്ട്രിക് സ്കൂട്ടറും നൽകാൻ യു.പി കോൺഗ്രസ് തീരുമാനിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. സംസ്ഥാനത്ത് പെൺകുട്ടികളോടുള്ള ബഹുമാനവും സുരക്ഷിതത്വവും വർധിപ്പിക്കുന്നതിനാണ് ഈ നീക്കമെന്ന് കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു.
യു.പിയിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുമുള്ള പ്രിയങ്ക തെൻറ ട്വീറ്റിനൊപ്പം ഒരു കൂട്ടം വിദ്യാർഥിനികൾ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിെൻറ വിഡിയോയും ചേർത്തിട്ടുണ്ട്. 'സെൽഫിയെടുക്കാൻ ഫോണുകളുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചതായി ഒരു പെൺകുട്ടി അതിൽ പറയുന്നു. ഫോണുകളില്ലെന്നും കോളജുകളിൽ അത് അനുവദനീയമല്ലെന്നും ഞങ്ങൾ മറുപടി നൽകി'. 'അവർ ഞങ്ങളോട് നന്നായി പഠിക്കാൻ ആവശ്യപ്പെട്ടു'വെന്ന് മറ്റൊരു വിദ്യാർഥിനിയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.