രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അയോധ്യ മാതൃകയിൽ 'കർസേവ' നടത്തുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ ഇപ്പോൾ ബജ്‌റംഗ് ബലിയുടെ വടിവാളുമായി കറങ്ങുകയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, ഈ പരിവാർവാദികളിൽ ഭൂരിഭാഗവും അയോധ്യയിൽ രാമഭക്തർക്കൊപ്പം 'കർസേവ' അർപ്പിക്കുന്നത് കാണാം. ഇത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര വിജയത്തിന്റെ പ്രതീകമാണ്. അംബേദ്കർ നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു.
മുൻ സർക്കാരുകളുടെ കാലത്ത് പിസ്റ്റളുമായി കറങ്ങിനടന്ന ആളുകൾ ഇപ്പോൾ ഹനുമാന്റെ ഗദയുമായി നടക്കുകയാണെന്നും യോഗി പരിഹസിച്ചു. ബി.എസ്.പിയെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. ആനയുടെ സമനില നഷ്ടപ്പെട്ടിരിക്കുകയാണെന്ന് യോഗി പറഞ്ഞു. പാവപ്പെട്ടവർക്കുള്ള റേഷൻ മുൻ സർക്കാരുകൾ തട്ടിയെടുത്തു.
ദരിദ്രർക്ക് റേഷൻ നിഷേധിച്ചവർക്കായി ഞങ്ങളുടെ ബുൾഡോസറുകൾ തയ്യാറാണെന്നും യോഗി പറഞ്ഞു. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യയെ അനുസ്മരിച്ച് യോഗി പറഞ്ഞു: "1960ൽ ലോഹ്യ രാമായണ മേള ആരംഭിച്ചു. ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് സ്വത്തിൽ നിന്നും സന്തതികളിൽ നിന്നും അകന്നു നിൽക്കണമെന്ന് ലോഹ്യ പറഞ്ഞു. എന്നാൽ സോഷ്യലിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്നവരുടെ മുദ്രാവാക്യം 'സബ്കാ സാത്ത്, സൈഫായി പരിവാർ കാ' എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.