കൊലക്കേസിലെ നിരപരാധിത്വം തെളിയിക്കാൻ നിയമം പഠിച്ച് യുവാവ്; 12 വർഷത്തിന് ശേഷം കുറ്റവിമുക്തൻ

ലഖ്നോ: കൊലപാതക കേസിലെ നിരപരാധിത്വം തെളിയിക്കാൻ നിയമം പഠിച്ച് യുവാവ്. 12 വർഷം മുമ്പാണ് യു.പിയിലെ ബാഗ്പാട്ട് സ്വദേശിയായ യുവാവ് കൊലപാതക കേസിൽ പ്രതിയായത്. തുടർന്ന് ഇയാൾ നിയമം പഠിക്കുകയും കേസ് സ്വയം വാദിക്കുകയും ചെയ്തു. പിന്നീട് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

18ാം വയസിലാണ് ഇയാൾ കേസിൽ പ്രതി​യായത്. രണ്ട് പൊലീസുകാരെ ആൾക്കൂട്ടം ആക്രമിക്കുകയും അതിൽ ഒരാൾ മരിക്കാനിടയാവുകയും ചെയ്ത കേസിലാണ് അമിത് ചൗധരിയേയും ​പൊലീസ് പ്രതിചേർത്തത്. 17 പേരായിരുന്നു പ്രതികൾ.

ബിരുദ പഠനം നടത്തുമ്പോഴാണ് ചൗധരി അറസ്റ്റിലാവുന്നത്. പ്രതിയായതോടെ പഠനം മുടങ്ങി. തുടർന്ന് രണ്ട് വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം നിയമബിരുദവും എൽഎൽ.എമ്മും സ്വന്തമാക്കിയ അമിത് സ്വന്തം കേസ് വാദിക്കാൻ തുടങ്ങി. ഒടുവിൽ അമിതിന്റെ വാദമുഖങ്ങൾ പരിഗണിച്ച് വർഷങ്ങൾക്ക് ശേഷം കേസിൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. ഇത്തരത്തിൽ കേസുകളിൽ പ്രതിയാകുന്ന നിരപരാധികളെ രക്ഷിക്കാനായി താൻ അഭിഭാഷക കുപ്പായം തുടർന്നും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UP man studies law, proves his innocence 12 years after being jailed for murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.