യു.പിയിൽ മന്ത്രി സതീഷ് മഹാനക്കും കോവിഡ്; മന്ത്രിസഭയിൽ കോവിഡ്​ ബാധിക്കുന്ന പതിനൊന്നാമൻ

ലഖ്​നോ: ഉത്തർപ്രദേശ്​ മന്ത്രിസഭയിലെ പതിനൊന്നാമത്തെ അംഗത്തിനും കോവിഡ്​ സ്ഥിരീകരിച്ചു. വ്യവസായ വികസനത്തി​െൻറ ചുമതലയുള്ള മന്ത്രി സതീഷ്​ മഹാനക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. രോഗലക്ഷണങ്ങളെ തുടർന്ന്​ വെള്ളിയാഴ്​ച നടത്തിയ പരിശോധനയിൽ താൻ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയെന്നും ഡോക്​ടർമാരുടെ നിർദേശപ്രകാരം വസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും സതീഷ്​ മഹാന ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നുമായി സമ്പർക്കം പുലർത്തിയവർ കോവിഡ്​ പരിശോധനക്ക്​ വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം പഞ്ചായത്ത്​ രാജ്​ മന്ത്രി ഭൂപേന്ദ്രസിങ്​ ചൗധരിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി അതുൽ ഗാർഗ്​, ഖാദി, ടെക്സ്റ്റൈല്‍ മന്ത്രിയും ബിജെപി വക്താവുമായ സിദ്ധാർത്ഥ് നാഥ് സിങ്​ എന്നിവരും കോവിഡ്​ പോസിറ്റീവായിരുന്നു.

സംസ്ഥാനത്തെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായ കമല റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ നേരത്തെ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.