ന്യൂഡൽഹി: ആകെയുള്ള 17 മേയർ പദവികളും ഭൂരിഭാഗം നഗരപാലിക പരിഷത്ത് അധ്യക്ഷ സ്ഥാനങ്ങളും ബി.ജെ.പി തൂത്തുവാരിയ ഉത്തർപ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനും(എ.ഐ.എം.ഐ.എം). സമാജ്‍വാദി പാർട്ടി കനത്ത പരാജയം നേരിട്ടപ്പോൾ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി അഞ്ച് നഗര പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളും 75 മുനിസിപ്പൽ കോർപറേഷൻ കൗൺസിലർമാരെയും നേടി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിക്ക് ഭീഷണിയാകുംവിധമാണ് അവരുടെ മുസ്‍ലിം വോട്ടുബാങ്കിൽ മജ്‍ലിസ് ഉണ്ടാക്കിയ വിള്ളൽ. മുസ്‍ലിം വോട്ട് ഏതാണ്ട് മുഴുവനായി എസ്.പിയുടെ പെട്ടിയിൽ വീണ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 0.49 ശതമാനം വോട്ടായിരുന്നു മജ്‍ലിസിന് ലഭിച്ചിരുന്നത്.
വാശിയേറിയ മീറത്ത് മേയർ തെരഞ്ഞെടുപ്പ് ഫലം അഖിലേഷ് യാദവിനും എസ്.പിക്കുമുള്ള മുന്നറിയിപ്പായി. 2.35 ലക്ഷം വോട്ടു നേടി ബി.ജെ.പിയുടെ ഹരികാന്ത് അഹ്‍ലുവാലിയയാണ് വിജയിച്ചത്. മജ്‍ലിസിന്റെ സ്ഥാനാർഥി 1.28 ലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്ത് വന്നപ്പോൾ സമാജ് വാദി പാർട്ടിയുടെ സീമ പ്രധാൻ 1.15 ലക്ഷം വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.