മുസഫർനഗർ: ഭർതൃപിതാവിന്റെ ബലാത്സംഗത്തിനിരയായ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചതായി പരാതി. സെപ്റ്റംബർ ഏഴിനാണ് യുവതി ഇതുസംബന്ധിച്ച് പരാതി നൽകിയത്. 2022നായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഭർതൃപിതാവ് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഭർതൃപിതാവ് മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
സംഭവം ഭർത്താവിനോട് പറഞ്ഞപ്പോൾ തന്റെ കൂടെ ജീവിക്കാൻ അദ്ദേഹം വിസമ്മതിച്ചുവെന്നും വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നുമാണ് യുവതി പറയുന്നത്. ഇപ്പോൾ സ്വന്തം മാതാപിതാക്കളുടെ കൂടെയാണ് യുവതി താമസിക്കുന്നത്. താൻ ഏഴുമാസം ഗർഭിണിയാണെന്നും യുവതി പറഞ്ഞു. എന്നാൽ ഇക്കാര്യം പരാതിയിൽ സൂചിപ്പിച്ചിട്ടില്ല.
യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ മൊഴിയും രേഖപ്പെടുത്തി. എന്നാൽ ആരോപണം നിഷേധിച്ച ഭർതൃപിതാവ് സമ്മർദത്തിലാക്കി പണം കൈക്കലാക്കാനുള്ള യുവതിയുടെ തന്ത്രമാണിതെന്നാണ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.