റെയിൽവേ പ്ലാറ്റ്​ഫോമിൽനിന്ന്​ ​െഎ.എ.എസ്​ പദവിയിലേക്ക്

ചെ​ന്നൈ: എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​യാ​വ​ണ​മെ​ന്ന ആ​ഗ്ര​ഹം ദാ​രി​ദ്ര്യം​മൂ​ലം 2004ൽ ​ഉ​പേ​ക്ഷി​ച്ച എം. ​ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ 2017ലെ ​സി​വി​ൽ സ​ർ​വി​സ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ 101ാം റാ​ങ്കു​കാ​ര​നാ​യ​ത്​ നാ​ട്ടു​കാ​ർ​ക്ക്​ അ​ത്ഭു​ത​മാ​യി​രി​ക്കാം. എ​ന്നാ​ൽ, ത​ഞ്ചാ​വൂ​ർ പാ​ട്ടു​കൊ​ൈ​ട്ട മേ​ലാ​വോ​ട്ട​ൻ​കാ​ട്​ ഗ്രാ​മ​ക്കാ​ര​നാ​യ ശി​വ​ഗു​രു ക​ന​ൽ​വ​ഴി​ക​ൾ ഏ​റെ താ​ണ്ടി​യാ​ണ്​ ​െഎ.​എ.​എ​സ്​ എ​ന്ന മി​ന്നു​ന്ന സ്വ​പ്​​ന​ത്തി​ന​രി​കി​ലെ​ത്തി​യ​ത്.

മ​ദ്യ​പാ​നി​യാ​യ പി​താ​വ്​ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ​പ്പോ​ൾ അ​മ്മ​യും പെ​ങ്ങ​ളും ജോ​ലി​ക്ക​ു​പോ​യാ​ണ്​ കു​ടും​ബം പോ​റ്റി​യ​ത്. 12ാം ക്ലാ​സ്​ ക​ഴി​ഞ്ഞ​പ്പോ​ൾ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ത്തി​ന്​ ചേ​ര​ണ​മെ​ന്നാ​യി​രു​ന്നു മോ​ഹം. ദാ​രി​ദ്ര്യം കാ​ര​ണം ആ​ഗ്ര​ഹം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച്​ പ​ണി​ക്കി​റ​ങ്ങി. ര​ണ്ടു​വ​ർ​ഷം ത​ടി​മി​ല്ലി​ൽ ഇൗ​ർ​ച്ച​പ്പ​ണി ചെ​യ്​​തു. 

അ​ൽ​പം കൃ​ഷി​യും ചെ​യ്​​തു. ഇ​ള​യ സ​ഹോ​ദ​ര​നെ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​ന​യ​ക്കു​ക​യും സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ന​ട​ത്തു​ക​യും ചെ​യ്​​ത​ശേ​ഷം സ്വ​പ്​​ന സാ​ക്ഷാ​ത്​​കാ​ര​ത്തി​നാ​യി വെ​ല്ലൂ​ർ ത​ൻ​താ​യ്​ പെ​രി​യാ​ർ ഗ​വ. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ ചേ​ർ​ന്നു. ഇം​ഗ്ലീ​ഷി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ത​മി​ഴ്​ മാ​ധ്യ​മ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. സ​​െൻറ്​ തോ​മ​സ്​ മൗ​ണ്ടി​ലെ പ​രി​ശീ​ല​ക​നു​കീ​ഴി​ൽ ഇം​ഗ്ലീ​ഷ്​ ഭാ​ഷാ​പ​ഠ​ന​വും ആ​രം​ഭി​ച്ചു. വാ​രാ​ന്ത്യ​മു​ള്ള ഇം​ഗ്ലീ​ഷ്​ പ​ഠ​നം ക​ഴി​ഞ്ഞ്​ സ​​െൻറ്​ തോ​മ​സ്​ മൗ​ണ്ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ക്കം. ഇ​ക്കാ​ല​ത്ത്​ മൊ​ബൈ​ൽ റീ​ചാ​ർ​ജ്​ ക​ട​യി​ലെ ജോ​ലി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച ചെ​റി​യ വ​രു​മാ​ന​മാ​യി​രു​ന്നു ഉ​പ​ജീ​വ​ന​മാ​ർ​ഗം. ​2014ൽ ​ഉ​ന്ന​ത മാ​ർ​ക്കോ​ടെ​യാ​ണ്​ െഎ.​െ​എ.​ടി-​എ​മ്മി​ൽ​നി​ന്ന്​ എം.​ടെ​ക്​ വി​ജ​യി​ച്ച​ത്. തു​ട​ർ​ന്നാ​ണ്​ സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം.

ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്​​ണ​നാ​ണ്​ ​െഎ.​എ.​എ​സ്​ നേ​ടാ​ൻ  ശി​വ​ഗു​രു​വി​ന്​ പ്ര​ചോ​ദ​ന​മാ​യ​ത്. കും​ഭ​കോ​ണം സ്​​കൂ​ൾ തീ​പി​ടു​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ത​ഞ്ചാ​വൂ​ർ ക​ല​ക്​​ട​റാ​യി​രു​ന്ന രാ​ധാ​കൃ​ഷ്​​ണ​​​െൻറ മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്ന്​ ശി​വ​ഗു​രു പ​റ​യു​ന്നു.

Tags:    
News Summary - UPSC Civil Services Exam - Sivaguru- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.