'അർബൻ നക്‌സലുകൾ' പുതിയ രൂപത്തില്‍ ഗുജറാത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ഇത്തരക്കാരെ ഗുജറാത്ത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അർബൻ നക്‌സലുകൾ പുതിയ രൂപഭാവങ്ങളോടെ ഗുജറാത്തില്‍ പ്രവേശിക്കാൻ ശ്രമിക്കുകയാണ്. അവർ വേഷം മാറ്റി. നിരപരാധികളും ഊർജസ്വലരുമായ നമ്മുടെ യുവാക്കളെ അവർ വഴിതെറ്റിക്കുന്നു", അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സജീവമായ ആം ആദ്മി പാർട്ടിക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പരോക്ഷ വിമർശനമെന്നാണ് വിലയിരുത്തൽ.
''അർബൻ നക്സലുകളെ നമ്മുടെ യുവതലമുറയെ നശിപ്പിക്കാൻ അനുവദിക്കില്ല. രാജ്യത്തെ നശിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന അർബൻ നക്സലുകൾക്കെതിരെ നമ്മുടെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം. അവർ വിദേശ ശക്തികളുടെ ഏജന്റുമാരാണ്. ഗുജറാത്ത് അവര്‍ക്ക് കീഴടങ്ങില്ല, ഗുജറാത്ത് ജനത അവരുടെ നാശം ഉറപ്പാക്കും'', അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.