മഅ്ദനിക്കായി സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണം; അലീഗഢിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ന്യൂഡൽഹി: ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിലെ ഇളവിന് സംസ്ഥാന സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അലീഗഢ് മുസ്‍ലിം സർവകലാശാലയിൽ എസ്.ഐ.ഒ പ്രതിഷേധം സംഗമം സംഘടിപ്പിച്ചു.

മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിചരണത്തിനും മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനും സർക്കാറിന്റെ ഇടപെടൽ വേണമെന്ന് സംഗമം ആവശ്യപ്പെട്ടു. പ്രസിഡന്റ് നിദാൽ സിറാജ് നേതൃത്വം നൽകി. ആക്ടിവിസ്റ്റ്‌ റാസിഖ് റഹീം, മജീദ് നദ്‌വി തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - Urgent intervention of the state government is needed for Mahdani; Protest in Aligarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.