ന്യൂഡൽഹി: ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹർ അടക്കം നാലു പേരെ ഭീകരരായി പ്രഖ്യാപ ിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി അമേരിക്ക. ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നു. തീവ്രവാ ദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്നും യു.എസ് സൗത്ത്-സെൻട്രൽ ഏഷ്യ ആക്ടിങ് അസിസ്റ് റന്റ് സെക്രട്ടറി ആലിസ് വെൽസ് പ്രതികരിച്ചു.
വിവിധ കേസുകളിൽ ഇന്ത്യ തേടുന്ന ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹർ, ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സഇൗദ്, മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണ കേസിൽ പ്രതി സകിയ്യുർറഹ്മാൻ ലഖ്വി എന്നിവരെയാണ് ഭീകരരായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സംഘടനകൾക്കുപുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്ന നിയമഭേദഗതി യു.എ.പി.എയിൽ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) വരുത്തിയത് ഒരു മാസം മുമ്പാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ പ്രധാനികളെയാണ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്.
ദാവൂദ് ഇബ്രാഹിം, ഹാഫിസ് സഇൗദ്, മസ്ഉൗദ് അസ്ഹർ തുടങ്ങിയവരെ ഭീകരരായി െഎക്യരാഷ്ട്രസഭ നേരേത്ത പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.