വ്യാപാര മുൻഗണനയിൽ നിന്ന്​ ഒഴിവാക്കുന്ന യു.എസ്​ തീരുമാനം ദൗർഭാഗ്യകരമെന്ന്​ ഇന്ത്യ

ന്യുഡൽഹി: വികസ്വര രാജ്യങ്ങൾക്ക്​ നൽകി വരുന്ന വ്യാപാര മുൻഗണനയിൽ നിന്ന്​ ഇന്ത്യയെ ഒഴിവാക്കാനുള്ള യു.എസ്​ തുരുമാനം ദൗർഭാഗ്യകരമെന്ന്​ ഇന്ത്യ. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ധാരണയിലെത്താൻ യു.എസ്​ അഭ്യർഥിച്ചതനുസരിച്ച്​ ഇന്ത്യ ഒരു നിർദേശം വെച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇൗ ആവശ്യം യു.എസ്​ സ്വീകരിച്ചില്ലെന്നും വാണിജ്യ മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു.

ജനറലൈസ്​ഡ്​ സിസ്​റ്റം ഓഫ്​ പ്രിഫറൻസസിൽ ​(ജി.എസ്​.പി) നിന്ന്​ ഇന്ത്യയെ പുറത്താക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് ആവർത്തിച്ചതോടെയാണ്​ ഇന്ത്യ പ്രസ്​താവന ഇറക്കിയത്​. യു.എസിനേയും മറ്റേതൊരു രാജ്യത്തേയും പോലെ ഇന്ത്യയും ഇക്കാര്യത്തിൽ ദേശീയ താത്​പര്യമാണ്​ ഉയർത്തി പിടിക്കുന്നത്​​. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ വേണമെന്നാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രസ്​താവനയിൽ പറയുന്നു.

വ്യാപാര മുൻഗണന ഇന്ത്യക്ക്​ ജൂൺ അഞ്ച്​ വരെയേ നൽകുകയുള്ളൂവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വ്യക്തമാക്കിയിരുന്നു. ബുധനാഴ്​ചയോടെ ഇന്ത്യയെ ജി.എസ്​.പിയിൽ നിന്ന്​ പുറത്താക്കും. യു.എസ്​ ഉത്​പന്നങ്ങൾക്ക്​ ഇന്ത്യയിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന്​ ആരോപിച്ചാണ്​ നടപടി. 2017ൽ 5.6 ബില്യൺ ഡോളറിൻെറ കയറ്റുമതിയാണ്​ ഇന്ത്യ നടത്തിയത്​. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടുകയും യു.എസിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞതുമാണ്​ യു.എസിനെ ചൊടിപ്പിച്ചത്​.

Tags:    
News Summary - us terminates preferential trade programme with india government calls it unfortunate -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.