ന്യൂഡൽഹി: ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിന് ഏർപ്പെടുത്തിയ വിലക്ക് എയർ ഇന്ത്യ നീക്കിയേക്കും. വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് ശിപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും ശിവസേന എം.പി ആനന്ദ് ഗീഥെയും വ്യോമയാന മന്ത്രി ഗണപതി രാജവും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ശിവസേന എം.പിയുടെ വിലക്കുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് പാർലമെൻറിൽ ഇന്ന് ഉണ്ടായത്. ഗെയ്ക്വാദിെൻറ യാത്രവിലക്കിൽ ഇടപെട്ടിട്ടില്ലെങ്കിൽ മുംബൈയിൽ നിന്ന് ഒറ്റ വിമാനം പോലും പൊങ്ങില്ലെന്ന് ശിവസേന എം.പി ആനന്ദ് ഗീഥെ ഭീഷണിപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇടപ്പെട്ടാണ് പാർലമെൻറിൽ ഉണ്ടായ സംഘർഷങ്ങൾക്ക് അയവ് വരുത്തിയത്.
കഴിഞ്ഞ മാസം പൂണെയിൽ നിന്ന് ഡൽഹിയിൽ നിന്നുള്ള വിമാന യാത്രക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകിയില്ലെന്ന് ആരോപിച്ച് എയർ ഇന്ത്യ ജീവനക്കാരനെ ഗെയ്കവാദ് മർദ്ദിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ എല്ല എയർപോർട്ടുകളിലും സുരക്ഷ സംവിധാനം ശക്തമാക്കാൻ എയർ ഇന്ത്യ നിർദ്ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.