ഉത്തരാഖണ്ഡിലും യു.പിയിലും പോളിങ്ങ്​​ തുടങ്ങി

ലഖ്നോ: ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ 69 മണ്ഡലങ്ങളിലായി 628 സ്ഥാനാര്‍ഥികളാണ്​ മത്സരിക്കുന്നത്​. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ 67 സീറ്റുകളിലേക്കാണ്​ വോ​െട്ടടുപ്പ്​.

ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ 69 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബി.എസ്.പി സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് കന്‍വാസിയുടെ അപകടമരണത്തെ തുടര്‍ന്ന് കര്‍ണപ്രയാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ഉത്തരാഖണ്ഡിലെ പ്രധാന എതിരാളികള്‍. 2012ലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലത്തെുകയായിരുന്നു.

യു.പിയുടെ പടിഞ്ഞാറന്‍ മേഖലയിലെ 11 ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടി സമാജ് വാദി പാര്‍ട്ടി ഇവിടെ കരുത്തുതെളിയിച്ചിരുന്നു. ബി.എസ്.പി 18ഉം ബി.ജെ.പി 10ഉം സീറ്റ് സ്വന്തമാക്കിയിരുന്നു. 720 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. 1.4 കോടി വനിതകള്‍ ഉള്‍പ്പെടെ 2.28 കോടി വോട്ടര്‍മാര്‍ ഇവിടെയുണ്ട്.

എസ്.പി മന്ത്രിയായിരുന്ന അഅ്സം ഖാന്‍, മകന്‍ അബ്ദുല്ല അഅ്സം, സെയ്ഫ് അലി നഖ്വി, ജിതിന്‍ പ്രസാദ, സുരേഷ്കുമാര്‍ ഖന്ന, മെഹ്ബൂബ് അലി തുടങ്ങിയ പ്രമുഖർ ജനവിധി തേടുന്നു. യു.പിയിലെ ആദ്യ ഘട്ടത്തില്‍ 64.22 ശതമാനം പോളിങ് നടന്നിരുന്നു. ഏഴു ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ്.

 

Tags:    
News Summary - utharakand and up get polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.