ലഖ്നോ: ഹനുമാന്‍ ദലിതനാണെന്നു വാദിച്ച ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിെന പിന്നിലാക്കി ഹനുമാന്‍ സാക്ഷാൽ മുസ്ലിം ആണെന്ന വിചിത്ര കണ്ടെത്തലുമായി ബി.ജെ.പി നേതാവും എം.എൽ.സിയുമായ ബുക്കാൽ നവാബ്. എല്ലാ മുസ്ലിം പേരുകളുടെയും ഉത്ഭവം ഹനുമാനിൽനിന്നാണെന്നാണ് അദ്ദേഹത്തിെൻറ വാദം.
‘ഹനുമാൻ ലോകത്ത് എല്ലായിടത്തുമുണ്ട്. എല്ലാ മതങ്ങളിലെയും ആളുകളെ ഇഷ്ടെപ്പടുന്നു. എല്ലാ വിഭാഗം ജനങ്ങളോടും ഹനുമാൻ സ്നേഹം പുലർത്തുന്നുണ്ട്. എെൻറ അറിവിൽ ഹനുമാൻ മുസ്ലിം ആണ്’ -നവാബ് പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.െഎ റിപ്പോർട്ട് ചെയ്തതാണിത്.
ഞങ്ങളുടെ മതത്തിലെ റഹ്മാൻ, റമദാൻ, ഫർമാൻ, സിഷാൻ, ഖുർബാൻ പേരുകൾ ഹനുമാനിൽ നിന്നാണ് വന്നത്. ഇംറാൻ, ഫുർഖാൻ, സുൽത്താൻ, സുലൈമാൻ തുടങ്ങിയ പേരുകളും ഹനുമാനും സാദൃശ്യമുണ്ട്. ഇതുപോലെ എല്ലാ മുസ്ലിംനാമങ്ങളും ഹനുമാനില്‍നിന്നാണ് വന്നത്- ബുക്കാല്‍ നവാബ് പറഞ്ഞു.
നവാബിെൻറ വാക്കുകൾ വിവാദമാകുന്നത് ആദ്യമല്ല. മുമ്പ് പ്രതിപക്ഷത്ത് സമാജ്വാദി പാർട്ടി നേതാവായിരിക്കെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 15 കോടി രൂപ സംഭാവന നൽകുമെന്ന് അദ്ദേഹം തട്ടിവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.