എസ്​.പിയുടെ ആദ്യ സ്​ഥാനാർഥി പട്ടികയായി; ശിവ്​പാൽ യാദവിനും സീറ്റ്​

ലക്​നൗ: ഉത്തർ പ്രദേശ്​ തിരഞ്ഞെടുപ്പിനുള്ള സമാജ്​വാദി പാർട്ടിയുടെ ആദ്യ സ്​ഥാനാർഥി പട്ടിക പുറത്തിറങ്ങി. പിതാവ്​ മുലായം സിങ്​ യാദവ്​ നൽകിയ പട്ടികയിൽ ഭൂരിഭാഗവും അഖിലേഷ്​ യാദവ്​ അംഗീകരിച്ചു. 191പേരുടെ സ്​ഥാനാർഥി പട്ടികയിൽ അഖിലേഷ്​ എതിർത്ത പിതൃസ​േഹാദരൻ ശിവ്​പാൽ യാദവിനും സീറ്റ് ​നൽകിയിട്ടുണ്ട്​. ജസ്വന്ത്​ നഗറിൽ നിന്ന്​ ശിവ്​പാൽ യാദവ്​ തെരഞ്ഞെടുപ്പിനെ നേരിടും.

കോൺഗ്രസുമായി സംഖ്യമുണ്ടാക്കിയാണ്​ സമാജ്​വാദി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. 403 സീറ്റുള്ള ഉത്തർപ്രദേശിൽ ഏഴു ഘട്ടങ്ങളായാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. 300 സീറ്റുകളിലാണ്​ സമാജ്​വാദി പാർട്ടി മത്​സരിക്കുക. ബാക്കി സീറ്റുകളിൽ കോൺഗ്രസ്​ മത്​സരിക്കും. ആദ്യമൂന്ന്​ ഘട്ട മത്​സരങ്ങളിലേക്കുള്ള സ്​ഥാനാർഥി പട്ടികയാണ്​ ഇപ്പോൾ പുറത്തുവിട്ടത്​.

 കഴിഞ്ഞ മാസം മുലായം സിങ്​ പുറത്തുവിട്ട സ്​ഥാനാർഥി പട്ടികയെ അഖിലേഷ്​ എതിർത്തിരുന്നു. സമാന്തര പട്ടികയും ഇറക്കി. ഇതോ​െട എസ്​.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയും അഖിലേഷിനേയും രാംഗോപാൽ യാദവിനെയും മുലായം സിങ്​ പാർട്ടിയിൽ നിന്ന്​ പറത്താക്കുകയും ചെയ്​തു. 15 മണിക്കൂറിന്​ ശേഷംതിരിച്ചെടുത്തെങ്കിലും പ്രത്യേക ദേശീയ കൺവെൻഷൻ വിളിച്ച്​ അഖിലേഷ്​ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കുകയായിരുന്നു.

പിന്നീട്​ പാർട്ടി ചിഹ്​നത്തിന്​ വേണ്ടിയുള്ള തർക്കത്തിൽ തെരഞ്ഞെടുപ്പ്​ കമ്മീഷൻ ചിഹ്​നം അഖിലേഷിന്​ അനുവദി​ച്ചതോടെ മുലായം സഹകരണപാതയിലേക്ക്​ വരികയായിരുന്നു. ഇതോടെ ചുരുക്കിയ സ്​ഥാനാർഥി പട്ടിക അഖിലേഷിന്​ സമർപ്പിച്ച്​ പാർട്ടി പിളരാതിരിക്കാൻ മുലായം ശ്രമിച്ചു. അതുവരെ ശിവ്​പാൽ യാദവിനെ ശക്​തമായി എതിർത്തിരുന്ന അഖിലേഷ്​ സമവായത്തിന്​ വഴങ്ങി ശിവ്​പാലിനെ ഉൾക്കൊള്ളിക്കാനും തയാറായി.

Tags:    
News Summary - Uttar Pradesh Election 2017: SP List of Candidates Puts Question Mark on 'Grand Coalition'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.