പീഡനശ്രമം എതിർത്തതിന് നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിച്ചു; പതിനാറുകാരിയുടെ മൃതദേഹവുമായി തെരുവിലിറങ്ങി കുടുംബം

ലഖ്നൗ: പീഡനശ്രമം എതിർത്തതിന് നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിച്ചിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മത് ലക്ഷ്മിപൂർ പ്രദേശത്ത് ജൂലൈ 27നായിരുന്നു സംഭവം.

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്ന പതിനാറുകാരിയായ കുട്ടിയെ പ്രദേശവാസിയായ ഉദേഷ് റാത്തോറും (21) മറ്റ് മൂന്ന് പേരും ചേർന്ന് റോഡിൽ തടഞ്ഞ് നിർത്തുകയായിരുന്നു. ഇവർ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതോടെ വിദ്യാർഥി ഇവരെ എതിർക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പെൺകുട്ടിയെ സംഘം നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അക്രമം തടയാനെത്തിയ കുട്ടിയുടെ സഹോദരനെയും അക്രമികൾ മർദിച്ചിരുന്നു.

സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ അവശനിലയിലായ കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണപ്പെടുകയായിരുന്നു.

പോസ്റ്റുമാർട്ടത്തിന് പിന്നാലെ മൃതദേഹം വീട്ടുകാർക്ക് കൈമാറി. അതേസമയം തങ്ങളുടെ മകൾക്ക് നീതി കിട്ടണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം മൃതദേഹവുമായി രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസിന്‍റെ നിലപാട്. സംഭവത്തിൽ അന്വേഷണത്തിനായി നാല് പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - Uttar Pradesh girl forced to drink sanitiser for resisting molestation bid, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.