യു.പിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍

ഉത്തർപ്രദേശ്: യുപിയിലെ ഫത്തേപൂരില്‍ ബലാല്‍സംഗത്തിനിരയായ 15 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ വിഷം കഴിച്ച്‌ മരിച്ച നിലയിൽ കണ്ടെത്തി. യുപി ഫത്തേപൂര്‍ ജില്ലയില്‍ ഛന്ദപൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഗ്രാമവാസിയായ യുവാവാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്നും പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. യുവാവിനെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.

പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ തൊട്ടടുത്ത വെളിമ്പ്രദേശത്തേക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്ന് ഫത്തേപൂര്‍ എസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു. ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് അവശനിലയിൽ തളര്‍ന്നുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഉടൻ തന്നെ ബന്ധുക്കൾ പെണ്‍കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചശേഷം വീട്ടിലേക്ക് തിരിച്ചെത്തിച്ചു. ബുധനാഴ്ച രാവിലെ വിഷം കഴിച്ച്‌ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Uttar Pradesh Teen Girl Dies By Suicide Day After Rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.